അമ്പലപ്പുഴ: വീടിന്റെ മതിലിൽ വധഭീഷണി മുഴക്കി പോസ്റ്റർ. പരാതി നൽകി ഗൃഹനാഥൻ. പുറക്കാട് പഴയങ്ങാടി കെ.കെ.ഭവനത്തിൽ കലേഷിന്റെ വീടിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
നിന്റെ മരണം ഉറപ്പ് ബ്ലാക്ക് ഡാലിയ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം ഒരാഴ്ച കഴിഞ്ഞാണ് ജോലിക്കു ശേഷം തിരികെ വരുന്നത്.
കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മതിലിൽ പോസ്റ്റർ കണ്ടത്. ഇതു സംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.