ഫ​ല​പ്ര​ദ​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​നി​വാ​ര്യം; ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം അ​പ​കീ​ര്‍​ത്തി​ക​ര​മോ നി​യ​മ​വി​രു​ദ്ധ​മോ അ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി

കൊ​ച്ചി: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം അ​പ​കീ​ര്‍​ത്തി​ക​ര​മോ നി​യ​മ​വി​രു​ദ്ധ​മോ അ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ഏ​തു നി​റ​ത്തി​ലു​ള്ള കൊ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​തി​ഷേ​ധ​വും നി​യ​മ​വി​രു​ദ്ധ​മ​ല്ല.

കൊ​ടി​വീ​ശ​ല്‍ ചി​ല​പ്പോ​ള്‍ പി​ന്തു​ണ​ച്ചാ​കാം, മ​റ്റു​ചി​ല​പ്പോ​ള്‍ പ്ര​തി​ഷേ​ധി​ച്ചു​മാ​കാം. സാ​ഹ​ച​ര്യ​ത്തെ​യും കാ​ഴ്ച​പ്പാ​ടി​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി ഇ​തി​ല്‍ മാ​റ്റ​മു​ണ്ടാ​കാ​മെ​ന്നും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

ചി​ഹ്ന​ങ്ങ​ളോ പ്ര​ക​ട​മാ​യ രൂ​പ​ങ്ങ​ളോ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ​റ​യാ​മെ​ങ്കി​ലും ക​രി​ങ്കൊ​ടി​വീ​ശ​ലി​നെ അ​ങ്ങ​നെ കാ​ണാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 2017ല്‍ ​പ​റ​വൂ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​രി​ങ്കൊ​ടി വീ​ശി​യ മൂ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​യാ​ണു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

പ​റ​വൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ​റ​വൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രാ​യ സി​മി​ല്‍, ഫി​ജോ, സു​മേ​ഷ് ദ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​രു​ടെ ആ​വ​ശ്യം.

ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​ന്‍റെ ബാ​ഹ്യ​പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്ന​നി​ല​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യ​ല്ല; മ​റി​ച്ച്, ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഹ​ര്‍​ജി​ക്കാ​ര്‍​ക്കെ​തി​രാ​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​നം ന​ട​ത്തി​യെ​ന്ന​തി​നു പ​രാ​തി ന​ല്‍​കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട​യാ​ള​ല്ല പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്ന​തി​നാ​ല്‍ ഇ​ത്ത​ര​മൊ​രു പ​രാ​തി​യി​ല്‍ കു​റ്റം ചു​മ​ത്തി​യ ന​ട​പ​ടി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക്കേ​സ് നി​ല​നി​ല്‍​ക്കി​ല
അ​പ​കീ​ര്‍​ത്തി നേ​രി​ട്ട വ്യ​ക്തി ന​ല്‍​കി​യാ​ല​ല്ലാ​തെ പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക്കേ​സും നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തി​ല്‍ വി​ചാ​ര​ണ ന​ട​ന്നാ​ലും നി​യ​മ​പ​ര​മാ​യ സാ​ധു​ത​യി​ല്ല. മാ​ത്ര​മ​ല്ല, അ​പ​കീ​ര്‍​ത്തി എ​ന്തെ​ന്നു വ്യ​ക്ത​മാ​യി അ​ന്തി​മ​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​മി​ല്ല.

ആ​ര്‍​ക്കെ​ങ്കി​ലും ത​ട​സ​മു​ണ്ടാ​കാ​നോ പ​രി​ക്കേ​ല്‍​ക്കാ​നോ കാ​ര​ണ​മാ​യാ​ല്‍ മാ​ത്ര​മേ പൊ​തു​വ​ഴി​യി​ല്‍ ത​ട​സ​മു​ണ്ടാ​ക്ക​ല്‍, അ​പാ​യ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കൂ.

പോ​ലീ​സ് സ​മ​ര​ക്കാ​രെ ത​ട​ഞ്ഞ​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും വാ​ഹ​ന​വ്യൂ​ഹ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട​സ​മു​ണ്ടാ​യി​ട്ടി​ല്ല. വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടെ പൊ​തു​സേ​വ​ക​ന്‍റെ ക​ര്‍​ത്ത​വ്യ​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ ഈ ​കു​റ്റ​കൃ​ത്യ​വും നി​ല​നി​ല്‍​ക്കൂ.

ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യി പോ​ലീ​സി​നെ ത​ള്ളി​മാ​റ്റു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ര്‍​ത്ത​വ്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ക​യോ ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment