തിരുവനന്തപുരം: പെണ്‍കുട്ടികൾ ഷർട്ടും പാന്റും ഇട്ട് ആൺകുട്ടികളെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.
മുഖ്യമന്ത്രിയെക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നതെന്നും എന്തിനാണ് ഈ സമരമെന്നും ജയരാജൻ ചോദിച്ചു.
പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. പക്ഷെ എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്നും ഇ.പി.ജയരാജന് ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജന് മുന്നറിയിപ്പ് നല്കി.
കേരള സര്‍ക്കാര്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്.
കോൺഗ്രസ് അതിനെക്കുറിച്ച് ആദ്യം പഠിക്കൂവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.