തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. ആർട്സ് കേളജ് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് എത്തിച്ചേർന്ന മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച കെഎസ്യു പ്രവർത്തകരെ മന്ത്രിയുടെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു.
മാർക്ക്ദാന വിവാദത്തിൽ കെ.ടി. ജലീൽ അനധികൃതമായ ഇടപെടൽ നടത്തി എന്ന ഗവർണറുടെ പ്രസ്താവനയെ തുടർന്ന് കെ.ടി. ജലീൽ രാജിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെ എസ്യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
കെഎസ്യു ജില്ല സെക്രട്ടറി ആനന്ദ് കെ. ഉദയൻ, കെഎസ്യു ത്രിപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് രഞ്ജു ദേവസി, അസ്ലം മജീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തുടർന്ന് പോലീസ് സ്റ്റേഷനലും മെഡിക്കൽ എടുക്കാൻ ആശുപത്രിയിൽ എത്തിയ ശേഷവും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യവർഷവും നടത്തുകയും ചെയ്തു.