കോട്ടയം: ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് പറയുന്നതിനെ.
അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനും സാത്താന് സേവയ്ക്കും ബ്ലാക് മാജിക്കിനും ഇരയായാണ് ദമ്പതികളും സുഹൃത്തും ജീവനൊടുക്കിയതെന്നാണ് സൂചന.
മൂവരുടെയും കൈഞരമ്പുകളില്‍ സ്വയംവരുത്തിയതായി കരുതുന്ന പ്രത്യേക ആകൃതിയിലുള്ള മുറിവുകള്‍ കണ്ടെത്തി.മരണാനന്തര ജീവിതത്തെക്കുറിച്ച് സ്ഥിരമായി ഇവര്‍ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നതായി സൂചനയുണ്ട്. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരുന്നു.
ഇവര്‍ ബ്ലാക് മാജിക്കിന് അടിപ്പെട്ടതായി ദേവിയുടെ ബന്ധുകൂടിയായ പ്രമുഖ ആര്‍ട്ടിസ്റ്റ് സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ച് സാത്താന്‍സേവ പ്രചാരത്തിലുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു.
മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ ദേവി ബാലന് (39), ഇവരുടെ സുഹൃത്ത് ആര്യ നായര്‍ (27) എന്നിവരാണ് മരിച്ചത്. ലോവര്‍ സുബാന്സി ജിറോയിലുള്ള ബ്ലുപൈന് ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ ഇന്നലെ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്യയുടെ മൃതദേഹം കട്ടിലിലും ദമ്പതിമാരുടേത് തറയിലും കുളിമുറിയിലുമാണു കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. “സന്തോഷത്തോടെ ഞങ്ങള്‍ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു” എന്നെഴുതി മൂവരും ഒപ്പിട്ട കുറിപ്പ് മുറിയില്‍നിന്നു കണ്ടെത്തിയിരുന്നു.