കൊച്ചി: കൊച്ചി ബ്ലാക് മെയിലിംഗ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരൻ ഷമീൽ ആണ് അറസ്റ്റിലായത്. റഫീഖ് പെൺകുട്ടികളിൽനിന്ന് തട്ടിയെടുത്ത സ്വർണം പണയപ്പെടുത്തിയത് ഷമീൽ ആണെന്ന് പോലീസ് പറയുന്നു.
ഒൻപത് പവനോളം പണയപ്പെടുത്തി ഷമീൽ റഫീഖിന് പണം കൈമാറിയിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം പോലീസ് കണ്ടെടുത്തിരുന്നു.