തിരുവനന്തപുരം: തന്നെ ഒരാൾ ബ്ളാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മൻചാണ്ടിയുടെ പേരിലുള്ള കേസ്. അപ്പോൾ ഈ ബ്ളാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തം. ബ്ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് വഴിവിട്ട കാര്യങ്ങൾ നേടുന്നത് ഒരു കുററമല്ലേ? ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അടിയന്തിരമായി സർക്കാർ അന്വേഷണത്തിനു വിധേയമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.