
ഫെബ്രുവരി 26നായിരുന്നു ഭീഷണി. ആദ്യം ഫോണില്‍ മെസേജായി വന്ന ഭീഷണി അല്പം കഴിഞ്ഞ്പ്പോള് വാട്സ് ആപ്പ് സന്ദേശത്തിന്റെ രൂപത്തില്‍ വന്നു. പിന്നെ ഏറ്റവുമൊടുവില്‍ ഫോണിലൂടെയും. പണം നല്‍കിയില്ലെങ്കില്‍ മകള്‍ ആലിയയെയും ഭാര്യ സോണി റസ്ദാനെയും വെടിവച്ച് പുകയ്ക്കുമെന്നായിരുന്നു ആക്രമിസംഘത്തിന്റെ നേതാവ് എന്നവകാശപ്പെട്ടയാള്‍ ഭീഷണിമുഴക്കിയത്. ഇതേത്തുടര്‍ന്ന് മഹേഷ് ഭട്ട് ജുഹു പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. രണ്ടു വര്‍ഷം മുമ്പാണ് മഹേഷ് ഭട്ടിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ 13 പേര് അറസ്റ്റിലാവുന്നത്. അതിനാല്‍ തന്നെ ഇപ്പോഴത്തെ വധഭീഷണി പോലീസ് ഗൗരവമായി എടുത്തിരിക്കുകയാണ്.