എ​ന്തൊ​രു കാ​ഴ്ച​യാ​ണി​ത്! വൈ​റ​ലാ​യി ക​റു​ത്ത ക​ടു​വ​​യു​ടെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ

വ​ന്യ​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത​ക​ൾ ഇ​ട​യ്ക്കി​ടെ പ​ങ്കു​വെ​ക്കു​ന്ന ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് (ഐ​എ​ഫ്എ​സ്) ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​ർ​വീ​ൺ ക​സ്വാ​ൻ. ‘സ്യൂ​ഡോ-​മെ​ലാ​നി​സ്റ്റി​ക്’ ക​ടു​വ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്തി​ടെ എ​ക്സി​ൽ അ​ദ്ദേ​ഹം പ​ങ്കി​ട്ടി​രു​ന്നു.

ഒ​ഡീ​ഷ​യി​ലെ സിം​ലി​പാ​ലി​ൽ നി​ന്നു​മാ​ണ് ഈ ​ക​ടു​വ​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​റു​പ്പ് നി​റ​ങ്ങ​ളു​ള്ള ക​ടു​വ​ക​ളെ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ആ ​ക​റു​ത്ത വ​ര​ക​ൾ ത​ന്നെ​യാ​ണ് അ​വ​യ്ക്ക് ബ്ലാ​ക്ക് ടൈ​ഗ​ർ എ​ന്ന പേ​ര് നേ​ടി​ക്കൊ​ടു​ത്ത​തും. സ്യൂ​ഡോ മെ​ലാ​നി​സം എ​ന്ന ജ​നി​ത​ക​മാ​റ്റ​മാ​ണ് ഇ​വ​യ്ക്ക് ഇ​ങ്ങ​നെ ക​റു​ത്ത നി​റം വ​രാ​ൻ കാ​ര​ണ​മാ​യി​ത്തീ​രു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി​ട്ടു​ള്ള അ​വ​യു​ടെ നി​റ​ങ്ങ​ൾ​ക്കൊ​പ്പം ക​റു​പ്പ് നി​റം കൂ​ടി ചേ​രു​മ്പോ​ൾ അ​വ​യ്ക്ക് ഇ​രു​ണ്ട നി​റം പോ​ലെ തോ​ന്നി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​മെ​ലാ​നി​സ്റ്റി​ക് ക​ടു​വ​ക​ളെ കാ​ണാ​നു​ള്ള ഭാ​ഗ്യം വ​ള​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

 

 

 

Related posts

Leave a Comment