രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗി​ക​ൾ കൂ​ടു​ന്നു; ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത് 11,717 പേ​ർ​ക്ക്; ഏ​റ്റ​വും അ​ധി​കം രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത് ഈ സംസ്ഥാനത്ത്…

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,717 ആ​യി ഉ​യ​ര്‍​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ൽ 2,859 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 2770 പേ​ര്‍​ക്കും ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ 768 പേ​ര്‍​ക്കും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ ബാ​ധ പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആം​ഫോ​ടെ​റി​സി​ൻ-​ബി​യു​ടെ 29,250 ഡോ​സു​ക​ള്‍ കൂ​ടി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ഫെ​ര്‍​ട​ലൈ​സ​ര്‍ ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സ് മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Related posts

Leave a Comment