ഞെട്ടിക്കുന്ന ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്കൂൾ പരിസരത്ത് വെച്ച് ഒരു പെൺകുട്ടിയുടെ മുഖത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ദൃശ്യമാണ് വീഡിയോയിലുള്ളത്.
എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കവിളിലൂടെ രക്തം ഒഴുകുന്നുത് വീഡിയോയിൽ വ്യക്തമാണ്.
2024 ഏപ്രിൽ 30-ന് പോസ്റ്റ് ചെയ്ത ഈ സംഭവം നടന്നത് ഡൽഹിയിലെ ഗുലാബി ബാഗ് ടൈപ്പ്-1 CO-ED സർവോദയ വിദ്യാലയത്തിലാണെന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ് അവകാശപ്പെടുന്നത്. സ്കൂളിലെ മറ്റ് വിദ്യാർഥികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്നും എന്നാൽ അക്രമം തടയാൻ ഒരു ഇടപെടലും ഉണ്ടായില്ലെന്നും വീഡിയോയിൽ പറയുന്നു.
സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ഭയവും ഉത്കണ്ഠയും ഉളവാക്കിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ അതിവേഗം വൈറലാകുകയാണ്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഡിസിപി നോർത്ത് വെസ്റ്റിനെയും ഡൽഹി പോലീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. തുടർന്ന് സ്ഥിതിഗതികൾ പരിശോധിച്ച് ഇരയ്ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ സംഘർഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
दिल्ली #गुलाबी बाग tipe-1 CO-ED सर्वोदय विद्यालय का माहौल बिल्कुल खराब हो गया हैं।
— sagar malik (@sagarmalik1985) May 1, 2024
लड़ाई,झगड़ा,ब्लेड बाजी आम बात हो गयीं हैं
कल दिनांक 30 अप्रैल की यह वीडियो में आप देख सकते हैं कैसे एक बच्ची के मुँह पर ब्लेड से हमला किया गया।@DelhiPolice @DCP_NorthWest @KumaarSaagar pic.twitter.com/p00mXBvWWj