ബ്ലോഡ് മാഫിയകൾ വീണ്ടും മുളയ്ക്കുന്നു; അമ്പതിനായിരത്തിന് നാലുലക്ഷം രൂപ പലിശ; വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു


തൊ​ടു​പു​ഴ: ക​ടം വാ​ങ്ങി​യ പ​ണം പ​ലി​ശ​യ​ട​ക്കം തി​രി​ച്ചു ന​ൽ​കി​യി​ട്ടും വീ​ണ്ടും വ​ൻ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ലി​ശ​യും മു​ത​ലു​മാ​യി വ​ലി​യ തു​ക തി​രി​കെ ന​ൽ​കി​യി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്രോ​മി​സ​റി നോ​ട്ടു​ക​ളും ചെ​ക്കു​ക​ളും ആ​ധാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ രേ​ഖ​ക​ൾ ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ ഒ​രാ​ളി​ൽ നി​ന്നും 50000 രൂ​പ​യാ​ണ് ആ​ദ്യം ക​ടം വാ​ങ്ങി​യ​ത്. പ​ത്തു ദി​വ​സം കൂ​ടു​ന്പോ​ൾ 5000 രൂ​പ പ​ലി​ശ​യി​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്.

പ​ലി​ശ​യി​ന​ത്തി​ൽ ത​ന്നെ ല​ക്ഷ​ങ്ങ​ൾ ന​ൽ​കി. പി​ന്നീ​ട് പ​ലി​ശ മു​ട​ങ്ങി​യാ​ർ അ​തും മു​ത​ലി​നോ​ട് ചേ​ർ​ത്ത് ഇ​തി​നും ചേ​ർ​ത്ത് പ​ലി​ശ ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. നാ​ലു ല​ക്ഷം ന​ൽ​ക​ണ​മെ​ന്ന ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ ഇ​വ​ർ വെ​ങ്ങ​ല്ലൂ​ർ, ഒ​ള​മ​റ്റം, മ​ണ​ക്കാ​ട്, കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ്ലേ​ഡ് മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​ൻ​പ് വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു.

Related posts

Leave a Comment