പാലക്കാട്: അനധികൃത പണമിടപാട് നടത്തി അമിത പലിശ ഈടാക്കിയ കുറ്റത്തിന് തടവും പിഴയും. നിയമപരമായി പണമിടപാട് നടത്താൻ അനുമതിയില്ലാതെ അമിത പലിശക്ക് പണം കടം കൊടുത്ത സ്വകാര്യ സ്ഥാപന ഉടമകൾക്ക് ജില്ലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കെന്നത്ത് ജോർജ് ആറ് മാസം തടവും 50000 രൂപ പിഴയും ഈടാക്കി.
നൂറണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സത്യ ഓട്ടോ കണ്‍സൾട്ടൻസി സ്ഥാപനത്തിൽ നിന്നും പൊതുജനത്തിന് നിയമ വിരുദ്ധമായി പണം പലിശയ്ക്ക് നൽകിയതിനാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി ഇ.ലത ഹാജരായി.
ടൗണ്‍ സൗത്ത് സബ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ പണം ഒപ്പിട്ട മുദ്രപേപ്പറുകൾ ആർ.സി. ബുക്ക് ചെക്ക് ലീഫ് എന്നിവ പിടിച്ചെടുത്തിരുന്നു. സ്ഥാപന ഉടമകളായ സി.ആർ.ബാലൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.