കുമരകം: പന്തീരായിരം രൂപ കടം വാങ്ങിയിട്ട് പലിശ സഹിതം 23,000 കൊടുത്തിട്ടും വീണ്ടും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഭാര്യക്കും ഭർത്താവിനും എതിരേ കുമരകം പോലീസ് കേസെടുത്തു. കുമരകം സ്വദേശി ഷാജിക്കും ഇയാളടെ ഭാര്യയ്ക്കും എതിരേയാണ് കേസ്.
കുമ്മനം സ്വദേശി ഷിയാദ് എന്നയാളാണ് പരാതിക്കാരൻ.
ഒരു വർഷം മുൻപ് നടന്ന ഇടപാടിനെ ചൊല്ലി പരാതിക്കാരന്റെ വീട്ടിൽ കയറി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.