രാഹുല്‍ ദ്രാവിഡ് അന്ധര്‍ക്കായുള്ള ട്വന്റി–20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍

fb-raghul

ബംഗളുരു: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അന്ധരുടെ ട്വന്റി–20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. 2017 ജനുവരി 28 മുതല്‍ ഫെബ്രുവരി 12 വരെയാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നു ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ അറിയിച്ചു. ഉദ്ഘാടന മത്സരം ന്യൂഡല്‍ഹിയിലും ഫൈനല്‍ ബംഗളുരുവിലുമാണ് നടക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാള്‍, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കും. അന്ധരുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതേക്കുറിച്ച് സമൂഹത്തില്‍ വേണ്ട വിധം അറിയിക്കുകയാണു തന്റെ ദൗത്യമെന്നു ദ്രാവിഡ് വ്യക്തമാക്കി.

Related posts