ചാവക്കാട്: നഗരസഭയുടെ ബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച 30 പേർക്കെതിരേ പോലീസ് കേസെടുത്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന മത്സ്യ മൊത്ത മാർക്കറ്റ് ഇന്നു പുലർച്ചെയാണ് തുറന്നത്. മാസ്ക്ക് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു.
മീൻ വാങ്ങാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മൂന്നിൽ കൂടുതൽ ആളുകൾ ഒരേസമയം അനുവദിക്കില്ലെന്നും മാർക്കറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി പോലീസ് വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തത്.
പൊന്നാനി മുതൽ വാടാനപ്പള്ളി, പറപ്പൂർ, പാവറട്ടി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കച്ചവടക്കാർ എത്തുന്നുണ്ട്. പുലർച്ചെ പോലീസ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി.
മൊത്ത-ചില്ലറ കച്ചവടക്കാർ, മത്സ്യ കന്പനിക്കാർ, ഏജന്റുമാർ, ഇടപാടുകാർ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് എസ്ഐ അനിൽകുമാർ ടി മേപ്പിള്ളി അറിയിച്ചു.