ന്യൂഡൽഹി: സാർ, ഇതൊരു ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ളത് എഴുതിയെടുക്കാം. പക്ഷെ, ദയവായി ഒരു ലക്ഷത്തിൽ കുറയാത്ത തുക എഴുതരുത്. വേദനയുടെ ക്രീസിൽ ഒറ്റപ്പെട്ടുപോയ മുൻ താരത്തിന് കരുണയുടെ ബ്ലാങ്ക് ചെക്കുമായി ക്രുണാൽ പാണ്ഡ്യ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്ട്ടിന് കൈത്താങ്ങായാണ് ക്രുണാൽ മുന്നിട്ടെത്തിയത്.
അപകടത്തെ തുടർന്ന് ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് ക്രുണാൽ ബ്ലാങ്ക് ചെക്ക് നൽകിയത്. ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിന്റെ പക്കലാണ് ക്രുണാൽ ചെക്ക് കൈമാറിയത്. ജേക്കബ് മാര്‍ട്ടിന്റെ അവസ്ഥ പട്ടേൽ മുഖേന അറിഞ്ഞതോടെയാണ് ക്രുണാൽ സഹായിക്കാൻ സന്നദ്ധനായത്.
ഹാര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് ക്രുണാൽ. വിൻഡിസിനെതിരായുളള ട്വൻടി20 പരമ്പരയിലൂടെയാണ് ഈ 27കാരൻ ഇന്ത്യന്‍ കുപ്പായത്തിൽ അരങ്ങേറിയത്. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹാര്‍ദിക് വിവാദത്തെ തുടർന്ന് ഇപ്പോൾ സസ്പെൻഷനിലാണ്.
ക്രുണാലിനെ കൂടാതെ മുൻ നായകൻ സൗരവ് ഗാംഗുലി, ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്ഫാന് പഠാന്, യൂസഫ് പഠാന്, സഹീര്‍ ഖാന്, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്കി. ബിസിസിഐ അഞ്ച് ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന് മൂന്ന് ലക്ഷം രൂപയും മാര്‍ട്ടിന്റെ സഹായത്തിനായി നല്കി.