ഇനി കളിമാറും; വിനീതിനൊപ്പം ജിങ്കാനും ബ്ലാ​സ്റ്റേ​ഴ്സി​ൽ

jinkanകൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി​മ​ധു​രം. പ്ര​തി​രോ​ധ​മ​തി​ൽ സ​ന്ദേ​ശ് ജിങ്കാ​ൻ വ​രും സീ​സ​ണി​ലും ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ജിങ്കാ​നു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് ജിങ്കാ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഹ്യൂ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ‌ തീ​ർ​ത്ത പ്ര​തി​രോ​ധ​കോ​ട്ട​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച സി.​കെ. വി​നീ​തുമായി നേ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. വി​നീ​തി​നൊ​പ്പം മെ​ഹ്താ​ബ് ഹു​സൈ​നെ​യും നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ബം​ഗാ​ൾ താ​രം മെ​ഹ്താ​ബ് ലേ​ല​ത്തി​ലേ​ക്കു പോ​കാ​നാ​ണ് താ​ൽ​പ​ര്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ജിങ്കാനു​മാ​യി മ​ഞ്ഞ​പ്പ​ട ക​രാ​റി​ലെ​ത്തി.

താ​ര​ലേ​ല​ത്തി​നു മു​ൻ​പ് ര​ണ്ട് സീ​നി​യ​ർ താ​ര​ങ്ങ​ളെ​യും മൂ​ന്ന് അ​ണ്ട​ർ–21 താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്താ​നാ​ണ് ഓ​രോ ഫ്രാ​ഞ്ചൈ​സി​ക്കും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​ത്. അ​ണ്ട​ർ–21 താ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ. ​പ്ര​ശാ​ന്തി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യം ബ്ലാ​സ്റ്റേ​ഴ്സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts