അഹമ്മദാബാദ്: അജ്ഞാതൻ പാഴ്സലായി നൽകിയ ഇലക്ട്രോണിക് യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മക്കളും മരിച്ചു. അപകടത്തിൽ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. സബർകാന്ത ജില്ലയിൽ വേദഗ്രാമത്തിലെ ജിതു വൻസാരയും മകളുമാണു മരിച്ചത്.
ഓട്ടോറിക്ഷയിലെത്തിയ അജ്ഞാതൻ നൽകിയിട്ട് പോയ പാഴ്സലിലുണ്ടായിരുന്ന യന്ത്രം പ്ലഗിൽ കുത്തി സ്വിച്ചിട്ടയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു.
തുടർന്ന് ജിതു സംഭവസ്ഥലത്ത് വച്ചും 11 വയസുള്ള മകൾ ആശുപത്രിയിൽ വച്ചും മരിച്ചു. മറ്റ് രണ്ട് മക്കളുടെ നില ഗുരുതരമാണ്. ഇത് വീട്ടുകാർ ഓർഡർ ചെയ്ത യന്ത്രമാണോ അതോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.