ഭൂമിയുടെ കാന്തിക വലയത്തില്‍ വന്‍വിള്ളല്‍, ഭൂമിയെ ജീവന്‍ രക്ഷിക്കുന്ന വലയത്തിലെ വിള്ളല്‍ കണ്ടെത്തിയത് ഇന്ത്യന്‍ ശാസ്ത്രസംഘം

eeeഭൂമിയുടെ അന്തരീക്ഷത്തിന് പത്തുലക്ഷം കീലോമീറ്റര്‍ വരെ ചുറ്റളവിലുള്ള കാന്തിക വലയത്തിന് വിള്ളല്‍ വന്നിട്ടുണ്ടെന്ന് ഇന്ത്യ ശാസ്ത്രസംഘത്തിന്റെ കണ്ടുപിടിത്തം. ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ കോസ്മിക് റേ പരീക്ഷണശാലയാണ്. കഴിഞ്ഞ വര്‍ഷം ഭാമൗന്തരീക്ഷത്തില്‍ ബഹിരാകാശത്തുനിന്നുള്ള വിദ്യുത്കാന്തികതരംഗങ്ങളുടെ പൊട്ടിത്തെറി ഇവര്‍ നിരീക്ഷിച്ചിരുന്നു.

ഭൂമിക്കു ചുറ്റും അദൃശ്യമായി പത്തുലക്ഷം കിലോമീറ്റര്‍ ആരത്തില്‍ (റേഡിയസ്) വ്യാപിച്ചുകിടക്കുന്ന കാന്തികകവചമാണ് ഭൂമിയുടെ ആദ്യ പ്രതിരോധകവചം. ആണവരശ്മികളും വികിരണങ്ങളും കടുത്ത സൂര്യരശ്മികളും എല്ലാം തടഞ്ഞുനിര്‍ത്തുന്നത് ഈ കവചമാണ്. സൂര്യന്റെ ചുറ്റുമുള്ള കൊറോണയില്‍ നിന്ന് പുറന്തള്ളിയ പ്ലാസ്മ മേഘത്തിന്റെ ആഘാതത്തില്‍ കാന്തികവലയം ഞെരുങ്ങിയപ്പോളാണ് ഇതുസംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന വിസ്‌ഫോടനമാണ് ഊട്ടിയിലെ ദൂരദര്‍ശിനി കണ്ടെത്തിയത്.  ഭൗമകാന്തികവാതത്തില്‍ പല ഉയര്‍ന്ന പ്രദേശങ്ങളിലും റോഡിയോ സിഗ്നല്‍ തടസമുണ്ടാവുകയും ധ്രുവദീപ്തി ഉണ്ടാവുകയും ചെയ്യും. കനത്ത ഊര്‍ജപ്രവാഹമുള്ള ഇത്തരം രംഗങ്ങളില്‍ നിന്ന് ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നത് കാന്തികവലയമാണ്. അതിനാല്‍ പുതിയ വെളിപ്പെടുത്തലിന് അതിപ്രാധാന്യമുണ്ട്. പരീക്ഷണശാലയിലെ ഗ്രേപ്‌സ്-3 എന്ന ടെലിസ്‌കോപ്പാണ്  ഈ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Related posts