തമിഴ്സിനിമയിലെ മിന്നും താരമാമ് കാര്‍ത്തി. സൂപ്പര്‍താരം സൂര്യയുടെ സഹോദരന് എന്ന നിലയില്‍ സിനിമയില്‍ എത്തപ്പെട്ട താരം പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
മികച്ച നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള കാര്‍ത്തിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ പൊന്നിയന്‍ സെല്‍വനിലെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ കാര്‍ത്തിയെ കുറിച്ച് സിനിമ നടനും നിരൂപകനുമായ ബയല്‍വാന്‍ രംഗനാഥന് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയായി മാറുന്നത്.
കാര്‍ത്തിയുടെ കുടുംബജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന് പറയുന്നത്.
സിനിമയില്‍ നായകന് ആകുമ്പോള്‍ ചിലപ്പോള്‍ കെട്ടണം, ചുംബിക്കണം കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യണം.
ബെഡ്റൂം സീന്‍ ചെയ്യണം കഥയ്ക്ക് ആവശ്യമാണെങ്കില്‍ സംവിധായകന് പറയുന്നത് അനുസരിച്ച് ലിപ്പ് കിസ് അടക്കം ചെയ്യണം.
ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടന്മാര് ഇപ്പോള്‍ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
വിവാഹിതരാണ് എങ്കില്‍ അയാളുടെ ഭാര്യ ത്യാഗിയായ സ്ത്രീയെ പോലെ പെരുമാറണം. എങ്കില്‍ മാത്രമേ നടന്മാര്ക്ക് സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകു. ഇതൊക്കെ ബിസിനസിന്റെ ഭാഗമാണ്.
ഇതുപോലെ പൊന്നിയന്‍ സെല്‍വനില്‍ തൃഷയോട് കാര്‍ത്തിക്ക് ഒരു ഡയലോഗ് ഉണ്ട്. അവരുമായി സംസാരിച്ചു കഴിയുമ്പോള്‍ തൃഷയുടെ സൗന്ദര്യത്തില്‍ മായങ്ങി തൃഷയെ ഇഷ്ടമാണെന്ന് പറയുന്നതാണ് രംഗം.
എന്റെ ജീവിതം നിനക്കാണ് ദേവി എന്ന കാര്‍ത്തിയുടെ കഥാപാത്രം പറയുന്നുണ്ട്. ഇത് കണ്ടിട്ട് ഭാര്യ കാര്‍ത്തിയെ ചോദ്യം ചെയ്തു എന്നാണ് ബയല്‍വാന്‍ രംഗനാഥന് പറയുന്നത്.
നിങ്ങള്‍ റൊമാന്‍സ് ഇല്ലാത്ത സിനിമയില്‍ അഭിനയിക്കില്ല. നിങ്ങളുടെ സഹോദരന് സൂര്യ റൊമാന്‍സ് ഇല്ലാത്ത സിനിമകളില്‍ അഭിനയിക്കുന്നുണ്ടല്ലോ.
നിങ്ങള്‍ക്കും അങ്ങനെ സിനിമകളില്‍ അഭിനയിക്കരുതോ. നടിമാരെ കണ്ടിട്ടാണോ നിങ്ങള്‍ കൂടുതല്‍ റൊമാന്‍സ് കിട്ടുന്നത് എന്നൊക്കെ ചോദിച്ച ഭാര്യ ദിവസവും കാര്‍ത്തിയുമായി വഴക്കിടുകയാണ്.
അഭിനയത്തില്‍ ഇതൊക്കെ സാധാരണമാണെന്ന് കാര്‍ത്തി ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്ന് രംഗനാഥന് പറയുന്നു.
അതോടൊപ്പം ഇത് താന്‍ ഇമാജിന്‍ ചെയ്തു പറഞ്ഞ തന്റെ അഭിപ്രായം അല്ല എന്നും മറിച്ച് കാര്‍ത്തി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് എന്നും വ്യക്തമാക്കുന്നുണ്ട് രംഗനാഥന്.