ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 0-1നു ജംഷഡ്പുർ എഫ്സിയോടു പരാജയപ്പെട്ടു.
പാട്രിക് ചൗധരിയായിരുന്നു (61’) ജംഷഡ്പുരിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. 21 പോയിന്റുമായി ജംഷഡ്പുർ നാലാം സ്ഥാനത്തേക്കുയർന്നു.