പനാജി: ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാതെ കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന് എഫ്സിയ്ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും ഗോളുകൾ നേടാതെ സമനില പാലിച്ചു.
ആദ്യപാദത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച ചെന്നൈയിൻ പലതവണ ഗോളിനരികെ എത്തി.
എന്നാൽ ഗോളി അൽബീനോ ഗോമസിന്റെ ചെറുത്തുനിൽപ്പാണ് ബ്ലാസ്റ്റേഴ്സിനെ സംരക്ഷിച്ചു നിർത്തിയത്.ആദ്യ 25 മിനിട്ടുകൾക്ക് ശേഷം മാത്രമാണ് ബ്ലാസ്റ്റേഴ്സ് എതിർ ഗോൾമുഖത്തേക്ക് ആക്രണവുമായി നീങ്ങിയത്.
74–ാം മിനിറ്റിൽ ചെന്നൈയിൻ താരം ക്രിവെല്ലാരോയെ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ആൽബിനോ ഗോമസ് രക്ഷപ്പെടുത്തിയതും ബ്ലാസ്റ്റേഴിസിന് തുണയായി.
ആദ്യകളിയില്‍ തോറ്റ ബ്ലാസ്റ്റേഴ്സിന് രണ്ടാം കളിയില്‍ സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയില്‍ രണ്ട് പോയിന്റായി. ലീഗിൽ ഏഴാം സ്ഥാനത്താണ് ടീമിപ്പോൾ.