കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2021-22 സീസണിനു മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് തയാറെടുപ്പുകള്‍ 30ന് കൊച്ചിയില്‍ ആരംഭിക്കും. മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ച്, കോച്ചിംഗ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീ സീസണിന്റെ ആദ്യപാദത്തിനായി കൊച്ചിയിലെ ത്തുമെന്നും ക്ലബ് അറിയിച്ചു.
വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. പ്രീ സീസണ് ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറു അക്കാദമി താരങ്ങള്‍ക്ക് ആദ്യ ടീമിനൊപ്പം കളി ക്കാനുള്ള അവസരം നല്‍കാനാണു നീക്കം. ഇവരില്‍ നാലുപേര്‍ കേരളത്തില്നിന്നുള്ളവരായിരിക്കും.
റിസര്‍വ് ടീം താരങ്ങളായ സച്ചിന് സുരേഷ്, വി.എസ്. ശ്രീകുട്ടന്, ഷഹജാസ് തെക്കന്‍, വി. ബിജോയ്, സുഖാം യോയിഹെന്‍ബ മെയ്തേ, അനില്‍ ഗോയങ്കര്‍ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് സൗഹൃദ മത്സരങ്ങളില്‍ അണിനിരക്കും.