കോല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റെ 130-ാം പതിപ്പില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്നു വരെ കോല്‍ക്കത്തയിലാണ് ടൂര്‍ണമെന്റ്.
1888ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്. ഐഎസ്എല്ലിനെ അഞ്ച് ക്ലബുകൾ അടക്കം 16 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്.
ആറു ടീമുകൾ ഇന്ത്യൻ ആംഡ് ഫോഴ്സിൽ നിന്നും മൂന്നു ടീമുകൾ ഐ ലീഗിൽ നിന്നും രണ്ടു ടീമുകൾ ഐ ലീഗ് ഡിവിഷൻ 2-ൽ നിന്നുമാണ് പങ്കെടുക്കുന്നത്.
പ്രസിഡന്റ്സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്നു ട്രോഫികൾ ചാമ്പ്യന്മാര്ക്ക് ലഭിക്കും. കോൽക്കത്തയിലെ മൂന്നു ഗ്രൗണ്ടുകളാണ് ടൂർണമെന്റിന് വേദികളാകുന്നത്.