ബംബോലിം: ഐഎസ്എൽ പോയിന്റ് ടേബിളിന്റെ മുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ എഫ്സി. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയ ഉരുക്കിന്റെ നാട്ടുകാർ ഒന്നാമൻമാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പുരിന്റെ വിജയം.
കളിയുടെ അവസാന നിമിഷം (88) ഇഷാൻ പണ്ഡിതയാണ് വിജയഗോൾ നേടിയത്. 11 കളികളിൽ ജംഷഡ്പൂരിന് 19 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിന് 10 കളിയിൽനിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
സീസണിൽ ഒരു കളിപോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേട് നിലനിർത്തിയ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിലും അവസാനക്കാരാണ്.