കൊച്ചി: പുതുവർഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യർഥന.
പുതുവർഷ രാവായതിനാൽ കൂടുതൽ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിന്യസിക്കേണ്ടിവരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ മതിയായ സുരക്ഷ ഒരുക്കാൻ ആവശ്യമായ പോലീസിനെ നിയോഗിക്കാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.