കൊച്ചി: സ്വന്തം തട്ടകത്തില്‍ കേരളബ്ലാസ്‌റ്റേഴ്‌സ് വിജയഭേരി മുഴക്കിയപ്പോള്‍ ആവേശമടക്കാനാവാതെ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി. തങ്ങളുടെ പ്രിയതാരങ്ങളെ ആശ്ലേഷിക്കാനും അഭിനന്ദിക്കാനുമായി സുരക്ഷാവലയങ്ങള്‍ ഭേദിച്ചു നിരവധിപ്പേരാണു കളിക്കളത്തിലേക്കു പാഞ്ഞുചെന്നത്. താരങ്ങളെ കെട്ടിപ്പിടിച്ചുനിന്ന ആരാധകര്‍ സുരക്ഷാ ജീവനക്കാരെത്തിയിട്ടും മാറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ബലപ്രയോഗമായി. ഈസമയം താരങ്ങള്‍ ആരാധകര്‍ക്കു സംരക്ഷകരായതും ആവേശം പകര്‍ന്നു.
കളികഴിഞ്ഞയുടനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് മുന്നേറ്റതാരം മൈക്കിള്‍ ചോപ്രയെ ഒരു ആരാധകന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു. ആദ്യം അമ്പരന്ന ചോപ്ര പിന്നീട് ആരാധകനെ ചേര്‍ത്തുപിടിച്ചു. സുരക്ഷാ ജീവനക്കാരുടെ കൈയ്യില്‍പ്പെടാതെ അദ്ദേഹംതന്നെ ആരാധകനെ ഗാലറിയിലെത്തിക്കുകയുംചെയ്തു. ആവേശം മൂത്തു ഗ്രൗണ്ടിലേക്കു ചാടിയിറങ്ങിയ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.