തോ​ൽ​വി​യി​ൽ നി​ന്നും തോ​ൽ​വി​യി​ലേ​ക്ക്; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​ന്‍ കി​ബു വി​കൂ​ന​യെ പു​റ​ത്താ​ക്കി. ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​ക്കെ​തി​രാ​യ ബ്ലാസ്റ്റേഴ്സിന്‍റെ വ​മ്പ​ന്‍ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ​യാ​ണ് വി​കൂ​നയ്ക്കെതിരെ മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. സീ​സ​ണി​ലെ എ​ട്ടാം പ​രാ​ജ​യ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റേ​ത്. തോ​ൽ​വി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന​ക്കാ​രാ​യി തു​ട​രും. ഹൈ​ദ​രാ​ബാ​ദ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് നാ​ല് ഗോ​ളു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. 56, 63 മി​നി​റ്റു​ക​ളി​ൽ സ​ൻ​ഡാ​സ​യും അ​രി​ദ​നെ സ​ന്‍റാ​ന (86) ജാ​വോ വി​ക്ട​ർ (90) എ​ന്നി​വ​രും ഹൈ​ദ​രാ​ബാ​ദി​നാ​യി ല​ക്ഷ്യം ക​ണ്ടു. മോ​ശം പ്ര​തി​രോ​ധ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ത്ത​വ​ണ​യും വ​ൻ പ​രാ​ജ​യം ഒ​രു​ക്കി​യ​ത്.

Related posts

Leave a Comment