കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജയമില്ലാത്ത തുടർച്ചയായ ഒന്പതു മത്സരങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം തട്ടകത്തിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് പൂന സിറ്റിക്കെതിരേയാണ് മത്സരം.
10 മത്സരങ്ങൾ, ഒരു ജയം, ആറു സമനില, മൂന്നു തോൽവി എന്നിവയുമായി ഒന്പതു പോയിന്റാണ് ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനുള്ളത്. ഇന്നത്തേതടക്കം നാലു ഹോം മത്സരങ്ങൾ ഉൾപ്പെടെ ഇനി എട്ടു കളികളാണു ബ്ലാസ്റ്റേഴ്സിനു ബാക്കിയുള്ളത്.
ഈ മത്സരങ്ങളിലെല്ലാം ജയിച്ചാൽ പോലും നിലവിലെ സ്ഥിതിവച്ചു സെമി പ്രവേശനം ഉറപ്പില്ല. എന്നാൽ മറ്റു ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളുമായി പ്ലേ ഓഫിനുള്ള സാധ്യതകൾ അവശേഷിക്കുന്നു. പത്തു കളികളിൽനിന്ന് അഞ്ചു പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് പൂന സിറ്റി.