സമനില വിട്ടൊരു കളിയില്ല; കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​റാം സ​മ​നി​ല

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ച ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. സീ​സ​ണി​ലെ ആ​റാം സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​ത് തു​ട​രു​ന്നു.

ഫോ​മി​ല​ല്ലാ​ത്ത ഗോ​ൾ കീ​പ്പ​ർ ടി.​പി.​ര​ഹ​നേ​ഷി​ന് പ​ക​രം ബി​ലാ​ൽ ഖാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വ​ല കാ​ത്ത​ത്. ഇ​രു​ടീ​മും ക​ടു​ത്ത പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ലു​ള്ള ആ​ദ്യ പോ​രാ​ട്ട​വും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

ലീ​ഗി​ൽ 16 മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യി​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത്. ഒ​മ്പ​താം സ്ഥാ​ന​ത്തു​ള്ള നോ​ർ​ത്ത് ഈ​സ്റ്റി​ന് 14 മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യി​ന്‍റു​ണ്ട്. 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 33 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

Related posts

Leave a Comment