ഐഎസ്എല്‍ ഫൈനല്‍ തോറ്റിട്ടും ബ്ലാസ്റ്റേഴ്സിനെ വിടാന്‍ ട്രോളന്മാര്ക്ക് ഭാവമില്ല. കേരളത്തിന്റെ ഫൈനല്‍ പ്രവേശത്തെ പുകഴ്ത്തിയവര്തന്നെ തോല്‍വിയില്‍ പരിഹാസ ശരങ്ങള്‍ എയ്തുവിടുകയാണ്. കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ബ്ലാസ്റ്റേഴ്സ് ടീമിനെ വിശേഷിപ്പിക്കാനുപയോഗിച്ച വാക്കുകളും ട്രോളിലുണ്ട്. ടീമിലാരൊക്കെയുണ്ടെന്നു ചോദിക്കുമ്പോള്‍ ബാഹുബലി, നരസിംഹം, വല്യേട്ടന്, ഹെഡ്മാസ്റ്റര്, പൂമരം കൊണ്ട് കപ്പല്‍ തീര്ത്തവന് എന്നൊക്കെ ഷൈജു മറുപടി പറയുന്നു. പിന്നെ എങ്ങനെയാ കളി ജയിക്കുക എന്ന് പറയുന്ന മറ്റേയാള്‍ ടീമില്‍ ഫുട്ബോള്‍ കളിക്കാന്‍ അറിയാവുന്ന ആരെങ്കിലും വേണ്ടേ എന്നും ചോദിക്കുന്നു. നാടോടിക്കാറ്റിലെ പ്രശസ്തമായ ഒടുവില്‍ പവനായി ശവമായി എന്ന ഡയലോഗും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
പണിയ്ക്ക് വരുന്ന ബംഗാളികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള ട്രോളുകള്‍ക്കും പഞ്ഞമില്ല. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ് ബാക്കായി തണുപ്പന്‍ കളി കളിച്ച ഇഷ്ഫാഖ് അഹമ്മദിനും ട്രോളന്മാരുടെ പ്രഹരമേറ്റു.ഈ കപ്പ് വലിയ കാര്യമൊന്നുമല്ല എന്നു പറഞ്ഞ് തള്ളിക്കളയുന്ന ട്രോളുകളുമുണ്ട്. കളിച്ചു കപ്പ് നേടാം, പേരു നേടാം എന്നാല്‍ ഇത്രയധികം ഫാന്‍സിനെ നിങ്ങള്‍ക്ക് സ്വപ്നം പോലുംകാണാന് പറ്റില്ലെന്ന് കോല്ക്കൊത്തയോടു പറയുന്ന ട്രോളുകളുമുണ്ട്്. രണ്ടാം സ്ഥാനം അത്ര ചെറുതല്ലയെന്നു പറഞ്ഞും ട്രോളുകള്‍ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രോളുകള്‍ വരുമെന്നു പ്രതീക്ഷിക്കാം.