കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം സന്ദർശിച്ചു. ടീമിന്റെ ജഴ്സി ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി, പരിശീലകൻ റെനി മ്യുലൻസ്റ്റീൻ എന്നിവരടക്കം ടീമംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുകളും അടങ്ങുന്ന സംഘമാണ് ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.
കളിക്കാരുമായി ആശയവിനിമയം നടത്തിയ ഉപരാഷ്ട്രപതി ടീമിനു വിജയാശംസകളും നേർന്നു. കേരളത്തിൽ ഗ്രാമങ്ങളിൽ വരെ ഫുട്ബോൾ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനു കേരള ബ്ലാസ്റ്റേഴ്സ് എടുക്കുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനനന്ദിച്ചു. ഫുട്ബോൾ കളി രാജ്യത്തെന്പാടും ഒരു ഭ്രമമായി പടരുകയാണെന്നും ഈ രംഗത്തു കേരളം അതിന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതായും ഉപരാഷ്ട്രപതി പറഞ്ഞു.