ജിങ്കാനെ വേണ്ട; വിനീതിനെ നിലനിർത്തി ബ്ലാസ്റ്റേഴ്സ്

blasters-vineethകൊച്ചി: ആരാധകരുടെ ഇഷ്ടതാരമായ സന്ദേശ് ജിങ്കാനെ നിലനിർത്താതെ കേരള ബ്ലാസ്റ്റേഴ്സ്. ജിങ്കാൻ, മലയാളി താരം റിനോ ആന്‍റോ എന്നിവരെ ഒഴിവാക്കി മധ്യനിരതാരം മെഹതാബ് ഹുസൈനെയും മലയാളി സ്ട്രൈക്കർ സി.കെ.വിനീതിനെയും ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് നിലനിർത്തി. ജിങ്കാനെ ടീം മാനേജ്മെന്‍റ് നിലനിർത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

വരുന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോർട്ടുണ്ട്. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്ന ഇഷ്ഫാഖ് അഹമ്മദ് കൂടുമാറിയതോടെയാണ് 40 വയസുകാരനായ മെഹതാബിനെ ബ്ലാസ്റ്റേഴ് നിലനിർത്തിയത്.

ഇഷ്ഫാഖിന്‍റെ റോളിൽ ഇനി മുൻ ഇന്ത്യൻ താരം കൂടിയായ മെഹ്താബ് എത്തുമെന്നാണ് കണക്കൂകൂട്ടൽ. ഈസ്റ്റ് ബംഗാളിന് വേണ്ടി ദീർഘകാലം ബൂട്ടണിഞ്ഞിട്ടുള്ള മെഹതാബ് വഴി കൂടുതൽ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാമെന്നും ബ്ലാസ്റ്റേഴ്സ് കണക്കുകൂട്ടുന്നുണ്ട്.

Related posts