വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്  മൂ​ന്നാം സ്ഥാ​ന​ത്ത്

 

വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. ലീ​ഗി​ലെ 15-ാം മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 1-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. 49-ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ താ​രം ഏ​ണെ​സ് സി​പോ​വി​ച്ച് നേ​ടി​യ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ച​ത്.

വാ​ല​ന്‍റൈൻ​സ് ദി​ന​ത്തി​ലെ ത​ന്‍റെ ഗോ​ൾ ഭാ​ര്യ​ക്ക് സ​മ​ർ​പ്പി​ച്ച സി​പോ​വി​ച്ച്, തെ​ലു​ങ്ക് ചി​ത്ര​മാ​യ പു​ഷ്പ​യി​ലെ സൂ​പ്പ​ർ ഹി​റ്റ് ഡാ​ൻ​സ് സ്റ്റെ​പ്പും ‘ത​ഗ്ഗ ദി​ല്ലെ’ (ആ​ർ​ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ല) ആ​ക‌്ഷ​നും ന​ട​ത്തി​. പ്യൂ​ട്ടി​യ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു സി​പോ​വി​ച്ചി​ന്‍റെ ഹെ​ഡ​ർ ഗോ​ൾ എ​ത്തി​യ​ത്.

സ​സ്പെ​ൻ​ഷ​നി​ലാ​യ ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര, മാ​ർ​ക്കോ ലെ​സ്കോ​വി​ച്ച്, പ​രി​ക്കേ​റ്റ നി​ഷു കു​മാ​ർ, ഹോ​ർ​മി​പാം എ​ന്നീ പ്ര​തി​രോ​ധ​ക്കാ​രി​ല്ലാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ക​ള​ത്തി​ലെ​ത്തി​യ​ത്. സ​ന്ദീ​പ് സിം​ഗ്, ബി​ജോ​യ് വ​ർ​ഗീ​സ്, സി​പോ​വി​ച്ച്, സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ എ​ന്നി​വ​രു​ടെ പു​തി​യ സ​ഖ്യ​മാ​യി​രു​ന്നു പ്ര​തി​രോ​ധ​നി​ര​യി​ൽ അ​ണി​നി​ര​ന്ന​ത്.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ മ​ല​യാ​ളി വിം​ഗ​ർ കെ.​പി. രാ​ഹു​ലി​നെ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് സം​ഘ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വ​ൻ വു​കോ​മ​നോ​വി​ച്ച് ഉ​ൾ​പ്പെ​ടു​ത്തി​.

കൊ​ന്പന്മാ​ർ​ക്ക് ര​ണ്ട് റി​ക്കാ​ർ​ഡ്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ൽ ത​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ര​ണ്ട് റി​ക്കാ​ർ​ഡ് ഈ ജയത്തോടെ തിരുത്തി. ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​യം, ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് എ​ന്നീ ക്ല​ബ് റി​ക്കാ​ർ​ഡാ​ണ് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​ന്‍റെ സം​ഘം തി​രു​ത്തി​യ​ത്.

2017-18 സീ​സ​ണി​ൽ 25 പോ​യി​ന്‍റ് നേ​ടി​യ​താ​യി​രു​ന്നു ഇ​തു​വ​രെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​ട്ടം. 2016, 2017-18 സീ​സ​ണു​ക​ളി​ൽ ആ​റ് ജ​യം നേ​ടി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ റി​ക്കാ​ർ​ഡ്. ഈ ​ര​ണ്ട് റി​ക്കാ​ർ​ഡും ഇ​ന്ന​ലെ തി​രു​ത്ത​പ്പെ​ട്ടു.

Related posts

Leave a Comment