ആടുജീവിതത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്ന ക്യാരക്ടറാണ്. വളരെ സുമുഖനും അത്തരം കഥാപാത്രങ്ങളും ചെയ്തിട്ടുള്ളയാള്‍ നജീബായി ഇണങ്ങുമോ, ബെന്യാമിന്റെ പുസ്തകത്തില്‍ കാണുന്ന സാധാരണക്കാരന്റെ മുഖമുണ്ടോ എന്നൊക്കെ പലരും വിമര്‍ശനത്തോടെ ചോദിച്ചു.
പക്ഷെ ഒരു ക്യാരക്ടറിലേക്കെത്തുമ്പോള്‍ ശരീരം നല്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ അഭിനയ സാധ്യതകളാണ്. ശരീരത്തെ പല രീതിയിലും മാറ്റിയെടുക്കാന്‍ പറ്റും.
ജോര്‍ദാനിലെ മരുഭൂമിയില്‍ രാജുവിന്റെ അവസാന ഷോട്ട് ബെഡില്‍ ചായ്ഞ്ഞതാണ്. അതിനുശേഷം അന്ന് തന്നെ ആശുപത്രിയിലായി. സോഡിയം ലെവലൊക്കെ കുറഞ്ഞു. തിരിച്ചു നാട്ടിലേക്ക് വീല്‍ചെയറിലാണു വന്നത്. രണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് എനിക്കു വീട്ടിലേക്ക് എത്താനായത് -ബ്ലെസി