“ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍.
ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ. എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു.
ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കു കിട്ടാവുന്നതില്‍ വച്ച് നല്ല റീച്ച് ആ സിനിമക്കു കിട്ടിയിട്ടുണ്ട്. അതിനു പുറമെ ഒരുപാട് പുരസ്കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല’ എന്ന് സംവിധായകൻ ബ്ലെസി.