കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഈഗോർ സ്റ്റീമാച്ചുമായും സഹ കോച്ചുമാരുമായും കൂടിക്കാഴ്ച നടത്തി. ഇവർക്കു ബ്ലൈൻഡ് ഫുട്ബോളിനെ പരിചയപ്പെടുത്തുന്നതിനു കളിയും പെനൽറ്റി ഷൂട്ട് ഔട്ടും സംഘടിപ്പിച്ചു.
ഇന്ത്യൻ ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കനും താരങ്ങളുമായി ആശയവിനിമയം നടത്തി. കാഴ്ചയുള്ളവരുടെ ദേശീയ ടീമും കാഴ്ച ഇല്ലാത്തവരുടെ ദേശീയ ടീമും സഹകരിച്ചു മുന്നോട്ടുപോകുന്നതിന്റെ മുന്നോടിയായാണ് ഇത്തരം ഒരു സെഷൻ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ചതെന്നു ബ്ലൈൻഡ് ഫുട്ബോൾ കോച്ചുമാരായ സുനിൽ ജെ. മാത്യു, നരേഷ് സിംഗ് നായാൽ എന്നിവർ പറഞ്ഞു.
സിറിയയ്ക്കെതിരേയുള്ള ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു ബ്ലൈൻഡ് ഫുട്ബോൾ ടീം അംഗങ്ങളുടെയും കോച്ചുമാരുടെയും കൂടിക്കാഴ്ച.