
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അജയ് കുമാര്‍ റെഡ്ഡിയും പ്രകാശ ജയരാമയ്യയും മികച്ചുതുടക്കം നല്‍കി. പത്താം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യന്‍ സ്‌കോര്‍ 109ല്‍ എത്തി. പിന്നാലെ 43 റണ്‍സുമായി റെഡ്ഡി മടങ്ങിയെങ്കിലും ദുന്ന വെങ്കിടേഷിനൊപ്പം ജയരാമയ്യ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച പ്രകാശ ജയരാമയ്യ 99 റണ്‍സുമായി പുറത്താകാതെനിന്നു.