മ​ച്ചാ​നേ, ബ്ലോ​ക്ക് സീനാണ്… ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വ​ല​യു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ സ്ഥാ​നം നേ​ടി എ​റ​ണാ​കു​ള​വും

അ​സ​ഹ​നീ​യ​മാ​യ ബ്ലോ​ക്കാ​ണ് നി​ര​ത്തു​ക​ളി​ലെ​ല്ലാം. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ചെ​റി​യ സൈ​ക്കി​ൾ വ​രെ നി​ര​ത്തി​ൽ ബ്ലോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. രാ​വി​ലെ ഓ​ഫീ​സി​ലും സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കു​ന്ന​വ​രെ​ല്ലാം ത​ന്നെ ബ്ലോ​ക്ക് ഉ​ണ്ടാ​ക്കാ​ൻ മു​ൻ പ​ന്തി​യി​ലാ​ണ്. വൈ​കു​ന്നേ​ര​മാ​യാ​ലോ ഈ ​പോ​യ​വ​രെ​ല്ലാം തി​രി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന​തി​ന്‍റെ വേ​റെ​യും. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ ആ​കെ മൊ​ത്തം ബ​ഹ​ള​മ​യം ത​ന്നെ​യാ​ണ്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ ആ​ഗോ​ള സൂ​ചി​ക പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ട്ടി​ക​യി​ൽ എ​റ​ണാ​കു​ള​വും സ്ഥാ​നം പി​ടി​ച്ചു. ഡ​ച്ച് ടെ​ക്‌​നോ​ള​ജി ക​മ്പ​നി​യാ​യ ടോം​ടോ​മി​ന്‍റെ ട്രാ​ഫി​ക് ഇ​ന്‍​ഡെ​ക്‌​സി​ല്‍ 50-ാം സ്ഥാ​ന​ത്താ​ണ് എ​റ​ണാ​കു​ളം.

500 ന​ഗ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ആ​കെ​യു​ള്ള​ത്. കൊ​ളം​ബി​യ​യി​ലെ ബാ​ര​ന്‍​ക്വി​ല്ല ന​ഗ​ര​മാ​ണ് ടോം​ടോം ട്രാ​ഫി​ക് ഇ​ന്‍​ഡ​ക്‌​സി​ല്‍ ഒ​ന്നാ​മ​ത്. ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍ കൊ​ല്‍​ക്ക​ത്ത​യും ബം​ഗ​ളൂ​രു​വും പൂ​നൈ​യും ആ​ണ്.

Related posts

Leave a Comment