ഗതാഗത കുരുക്ക് അഴിയാതെ തിരുവല്ല; ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

തി​രു​വ​ല്ല: ഗ​താ​ഗ​ത കു​രു​ക്കി​ല​മ​ർ​ന്ന് തി​രു​വ​ല്ല ന​ഗ​രം. ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത​ണ​ങ്ങ​ളും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റ് അ​ടി​ക്ക​ടി പ​ണി​മു​ട​ക്കു​ന്ന​തു​മാ​ണ് കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം.

കൂ​ടാ​തെ എം​സി റോ​ഡി​ൽ മ​ഴു​വ​ൻ മു​ത​ൽ എ​സ്‌​സി​എ​സ് ജം​ഗ്ഷ​ൻ വ​രെ​യും മ​ല്ല​പ്പ​ള്ളി റോ​ഡി​ലും ജ​ല അ​ഥോ​റ​റ്റി പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ക​ൾ എ​ടു​ത്ത​ത് വേ​ണ്ട രീ​തി​യി​ൽ മൂ​ടാ​ഞ്ഞ​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി താ​ഴു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും വാ​ഹ​ന​ങ്ങ​ളു​ടെ മെ​ല്ലെ​പ്പോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കു​രി​ശു​ക​വ​ല മു​ത​ൽ രാ​മ​ൻ ചി​റ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​ർ വ​രെ കാ​ത്തു കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യു ​ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ൽ എം​സി റോ​ഡി​ലും ടി​കെ റോ​ഡി​ലു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ക്യൂ​ബു​ക​ൾ നീ​ക്കം ചെ​യ്ത​തും ഗ​താ​ഗ​തം താ​റു​മാ​റാ​കാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

പാ​ർ​ക്കിം​ഗ് നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ വി​മു​ഖ​ത കാ​ട്ടു​ന്ന​തും കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഒ​ന്നി​ലേ​റെ ബ​സു​ക​ൾ ഒ​രേ സ​മ​യം അ​ക​ത്തേ​ക്ക് ക​യ​റു​മ്പോ​ഴും തി​രി​കെ ഇ​റ​ങ്ങു​മ്പോ​ഴും ക​വാ​ട​ങ്ങ​ളു​ടെ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​യും.

ട്രാ​ഫി​ക് പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണു​ന്ന​ത്. കു​രു​ക്ക് രൂ​ക്ഷ​മാ​കു​മ്പോ​ൾ ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള റിം​ഗ് റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട് തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന് സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​യും പ്ര​ശ്നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഗ​താ​ഗ​ത കു​രു​ക്ക്മൂ​ലം ഓ​ട്ടോ​റി​ക്ഷ​ക​ൾ ചെ​റി​യ ഓ​ട്ടം പോ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നു. ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts