സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോളജിൽ എത്തിയ നടി അപർണ ബാലമുരളിയുടെ തോളിൽ കൈയിട്ട് ഒരു വിദ്യാർഥി ഫോട്ടോ എടുക്കാൻ ശ്രമിച്ച സംഭവം അപമാനകരമാണ്. അപർണക്ക് മാത്രമല്ല ഇതിനും മുൻപും പല നടിമാരും ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്.
സെലബ്രിറ്റികൾ പൊതുജനത്തിന്റെ ഏതുതരത്തിലുമുള്ള പെരുമാറ്റങ്ങളും സഹിക്കേണ്ടവരാണ് എന്നൊരു തോന്നൽ സമൂഹത്തിൽ ഒരു വിഭാഗത്തിനെങ്കിലുമുണ്ട്.
അവർക്ക് ദേഷ്യം വരാൻ പാടില്ല, വിഷമം വരാൻ പാടില്ല, കരയാൻ പാടില്ല, ഇഷ്ടമില്ലായ്മ കണ്ടാൽ പ്രതികരിക്കാൻ പാടില്ല… അങ്ങനെയൊക്കെയാണ് അവരുടെ ധാരണ.
ഒരു സ്ത്രീയുടെ കൈയിൽ പിടിക്കാനും തോളിൽ കൈയിടാനും അവരോട് അനുവാദം ചോദിക്കണമെന്ന മാന്യതയാണ് ഒരു ആൺകുട്ടി അവന്റെ വളർച്ചാ കാലഘട്ടത്തിൽ ആദ്യം പഠിക്കേണ്ടത്.
പൊതു ഇടത്ത് അതിപ്പോൾ സിനിമയോ രാഷ്ട്രീയമോ എവിടെയോ സജീവമായ സ്ത്രീകളൊന്നും നിങ്ങളുടെ ഏത് പെരുമാറ്റത്തെയും സ്വീകരിക്കേണ്ടവരല്ല.
അവർക്കും ദേഷ്യം വരും, കരച്ചിൽ വരും, അപമാനം ഉണ്ടാകും… അവർക്കൊന്നും പോകുന്നിടത്തൊക്കെ ബോഡിഗാർഡിനെ കൊണ്ട് നടക്കാൻ പറ്റില്ല.
മാന്യതയും മര്യാദയും കാണിക്കേണ്ടത് പൊതുസമൂഹമാണ്. ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറാതിരിക്കാൻ ഇനി എന്ന് പഠിക്കും മനുഷ്യരെ…