കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ പകർത്തിയ വ്ളോഗര്‍ക്കെതിരെ കേസ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അനുവിനെതിരെയാണ് നടപടി.
മാമ്പഴത്തറ വനമേഖലയില്‍ വച്ച് എട്ട് മാസം മുന്‍പാണ് ഇവര്‍ വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇവരെ കാട്ടാന ഓടിച്ചിരുന്നു.
യൂട്യൂബറെ കാട്ടാന ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്.വനത്തിൽ അതിക്രമിച്ച് കയറിയതിനും കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.