പത്തനംതിട്ട : ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവനുസരിച്ച് ഭര്‍ത്തൃവീട്ടില്‍ താമസിക്കാനത്തെിയ യുവതിയെ വീട്ടുജോലിക്കാരന്‍ മര്‍ദ്ദിച്ചു. രക്തം വാര്‍ന്നുകിടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് പത്തനംതിട്ട പോലീസ് പരിക്കേറ്റ യൂവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട കുലശേഖരപേട്ടയിലാണ് സംഭവം. ഭര്‍ത്താവിന്റെ പ്രേരണയാല്‍ മധു എന്ന വീട്ടുവേലക്കാരനാണ് മര്‍ദ്ദിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
വനിതാ സംഘടനാ പ്രവര്‍ത്തകരാണ് പത്തനംതിട്ട വനിതാ സെല്ലിലും പിന്നീട് ജില്ലാ പോലീസ് ചീഫിനെയും വിവരം അറിയിച്ചത്. പോലീസ് എത്തിയാണ് യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.