കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ സെൻട്രൽ ലാബ് പണിമുടക്കി; അടിയന്തിരമായി കിട്ടേണ്ട റിസൾട്ട് പോലും നൽകാനായില്ല;  ബുദ്ധിമുട്ടിലായി രോഗികൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഷീ​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ൻ​ട്ര​ൽ ലാ​ബി​ൽ ര​ക്ത പ​രി​ശോ​ധ​ന മു​ട​ങ്ങി. പൊ​ടി​പാ​റ കെ​ട്ടി​ട​ത്തി​ലാ​ണ് സെന്‌​ട്ര​ൽ ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ൽ​കേ​ണ്ട വി​വി​ധ ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​തി​രുന്ന​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി.

പ​രി​ശോ​ധ​നാ ഫ​ലം വാ​ങ്ങു​വാ​ൻ എ​ത്തി​യ​വ​രോ​ട് നാ​ളെ വ​രാ​ൻ പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് സ​ന്ധ്യ​യോ​ടു കൂ​ടി ചി​ല രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മെ​ഷീ​ൻ ത​ക​രാ​റി​ൽ ആ​ണെ​ന്നും സാം​പി​ളു​ക​ൾ മു​ഴു​വ​ൻ മെ​ഷീ​നു​ള്ളി​ൽ ത​ന്നെ​യി​രി​ക്കു​ക​യാ​ണെ​ന്നും സാം​പിൾ പോ​ലും പു​റ​ത്തെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത്.

ഇ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​രി​യാ​കു​മെ​ന്നും പ​രി​ശോ​ധ​നാ ഫ​ലം യ​ഥാ​സ​മ​യം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts