ചവറ: വീട്ടുകാർ തമ്മിലുള്ള വഴിത്തർക്കത്തിൽ യുവതിക്ക് വെട്ടുകത്തി കൊണ്ടുള്ള അക്രമത്തിൽ പരിക്കേറ്റു. തേവലക്കര കോയിവിള കൊരണ്ടിപ്പള്ളിൽ ആന്റണിയുടെ ഭാര്യ രജനി (27) ക്കാണ് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. അയൽവാസിയുടെ കൈയ്യിൽ നിന്നും വിലക്ക് വാങ്ങിയ വസ്തുവിൽ താമസിക്കുകയാണ് പരിക്കേറ്റ യുവതി. യുവതിയുടെ പരാതിയിൽ തെക്കുംഭാഗം പോലീസ് കേസെടുത്തു.
എന്നോട് ഇങ്ങനെ വേണ്ടായിരുന്നു..! വീട്ടുകാർ തമ്മിലുള്ള വഴിതർക്കം; അയൽ വാസിയായ യുവതിക്ക് വെട്ടേറ്റു; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
