ചങ്ങരംകുളം: ഇരട്ടക്കൊലപാതകത്തിനു ശേഷം കവർച്ച നടത്തി മുങ്ങിയതെന്നു സംശയിക്കുന്നയാളെ എടപ്പാളിൽ നിന്നു പിടികൂടി. രാജസ്ഥാൻ സ്വദേശി അനശാമി (35)നെയാണ് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പോലീസെത്തി എടപ്പാളിൽ നിന്ന് പിടികൂടിയത്.
രാജസ്ഥാനിലെ ലക്കേരി പോലീസ് സ്റ്റേഷൻ പരിതിയിൽ ജോലിക്ക് നിന്നിരുന്ന വീട്ടിലെ ദന്പതികളെ കാണാതായ സംഭവത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന അനശാമിനെ കസ്റ്റഡിലെടുത്തത്. ജനുവരി ഏഴിനാണ് ജോലിക്ക് നിന്നിരുന്ന വീട്ടിൽ കവർച്ച നടത്തിയ ഇയാൾ കേരളത്തിലേക്ക് കടന്നത്.
സംഭവത്തിനു ശേഷം ദന്പതികളെ കണ്ടെത്താതിൽ ഏറെ ദുരൂഹത നിലനിന്നിരുന്നു. അന്വേഷണത്തിൽ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന അനശാം കേരളത്തിൽ ഭാര്യയുമൊത്ത് താമസിച്ചു വരുന്ന വിവരം അറിഞ്ഞാണ് രാജസ്ഥാൻ പോലീസ് കേരളത്തിലെത്തിയത്. കവർച്ച നടത്തിയ ശേഷം ദന്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ മറവ് ചെയ്തിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.