തിരുവനന്തപുരം : ചിറയിൻകീഴ് മുടപുരം തെങ്ങുംവിള മുക്കോണി തോടിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരയതുരത്തി സ്വദേശി അജിത് (31) ആണ് മരിച്ചതെന്ന് പോലീ സ് പറഞ്ഞു. ഇയാളുടെ പേരിൽ അടി പിടി കേസുകൾ നിലവിലുണ്ട്. മൃതദേഹത്തിൽ മുതികിലും തലയ്ക്കും വെട്ടുകളുടെ പാടുണ്ട്.
ഇന്ന് രാവിലെ എട്ടോടെ വയൽ പാടത്തു കൂടി നടന്നു പോയ ആളുകളാണ് മൃതദേഹം കണ്ടത്. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി.
ആറ്റിങ്ങൽ ഡിവൈഎസ്പി ഹരിയുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഞ്ചാവ്, മദ്യപാനം ഉൾപ്പെടെ നടക്കുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിവരം പോലീസിൽ നിരവധി തവണ അറിയിച്ചിട്ടും പോലീസ് ശ്രദ്ധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു .