കൊട്ടിയം: യുവതി കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ തോട്ടും മുക്ക് എസ്എസ് മൻസിലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഷിനിത (33) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പുന്തലത്താഴം തെറ്റിച്ചിറ വയലിൽ പുത്തൻവീട്ടിൽ സതീശനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ സതീശൻ ഭാര്യയുമായി വാക്കേറ്റം നടത്തുകയും അടുക്കളയിൽനിന്ന് കത്തിയെടുത്ത് തുരുതുരെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഴത്തിൽ മുറിവേറ്റ ഷിനിതയെ ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. മക്കൾ വിഷ്ണു. ശ്രീദേവി, ശ്രീലക്ഷ്മി.