സഹിക്കാൻ പറ്റാഞ്ഞിട്ട്..! പി​താ​വി​നെ പ​തി​ന​ഞ്ചു​വ​യ​സു​കാ​ര​ൻ വെട്ടിപ്പരിക്കേൽപ്പിച്ചു; സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് മകനെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോളാണ് വെട്ടേറ്റത്

Bloodകോ​ട്ട​യം/​ഗാ​ന്ധി​ന​ഗ​ർ: കുടുംബ വഴക്കിനെത്തുടർന്ന് പി​താ​വി​ന് വെ​ട്ടേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​ന​ഞ്ചു​വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​ണ് വെ​ട്ടേ​റ്റ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ക​ൻ ക​ത്തി​യെ​ടു​ത്തു  വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ണ​ർ​കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ലി​നു പ​രി​ക്കേ​റ്റ പി​താ​വി​നെ മ​ണ​ർ​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​യാ​ൾ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത മ​ക​നും ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ട്.  സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ലു​ള്ള ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും ബ​ഹ​ളം വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റയുന്നു.

Related posts